ഒരു കാപിക്ക് വില 290 രൂപ ! ഇത് കുറച്ച് ‘കടുപ്പം’ തന്നെയെന്ന് സോഷ്യൽ മീഡിയ

വറുത്ത് പൊടിച്ച കാപ്പിക്കുരുവും നല്ല പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത സൂപ്പർ കാപ്പി…ആലോചിക്കുമ്പോൾ തന്നെ കൊതിവരും. എത്ര കാപ്പി പ്രേമിയാണെങ്കിലും ഒരു ഫിൽറ്റർ കോഫിക്ക് എത്ര രൂപ വരെ ചെലവാക്കും ? കടകളിൽ 15-20 രൂപ വരെയാണ് കാപ്പിക്ക് വില. എന്നാൽ ഇതേ കാപ്പി 290 രൂപയ്ക്ക് വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ ! ( 290 rupee for filter coffee )
സ്റ്റാർബക്‌സിലാണ് ഈ ‘കൊള്ള’ നടക്കുന്നത്. സാധാരണ ഫിൽറ്റർ കോഫിക്ക് ഇവിടെ 290 രൂപയാണ്. ടാക്‌സ് വേറെയും. ‘അജ്ജി അപ്രൂവ്ഡ് ഫിൽറ്റർ കോഫി’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പരസ്യം. അജ്ജി എന്നാൽ മുത്തശ്ശി എന്നാണ് അർത്ഥം.
Ajji will belt us if we say we bought filter coffee Ondu Cuppu for ₹300.
— Rikhath Baig (@Rikhath) January 23, 2023
Ajji would say.
ಆ ಹಣದಲ್ಲಿ ನಾವು ಇಡೀ ತಿಂಗಳು ಕಾಫಿ ಖರೀದಿಸಬಹುದು
Ā haṇadalli nāvu iḍī tiṅgaḷu kāphi kharīdisabahudu
Read Also: ഒരു പപ്പടത്തിന് വില 500 രൂപ ! പേര് അൽപം മാറ്റിയാൽ വില കൂടുമോയെന്ന് സോഷ്യൽ മീഡിയ
ഫിൽറ്റർ കോഫിയുടെ വില കേട്ടവർ സ്റ്റാർബക്‌സിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ലോകത്ത് ഒരു മുത്തശ്ശിയും ഇത്രയധികം വിലയ്ക്ക് കാപ്പി വിൽക്കാൻ സമ്മതിക്കില്ലെന്ന് സോഷ്യൽ മിഡിയ ഒരേ സ്വരത്തിൽ പറയുന്നു.
Story Highlights: 290 rupee for filter coffee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here