Advertisement

ലക്നൗവിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു; നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു

January 24, 2023
Google News 2 minutes Read
4 Storey Building Collapses In Lucknow

ലക്നൗവിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഹസ്രത്ഗഞ്ചിലെ അലയ അപ്പാർട്ട്‌മെന്റ് ആണ്‌ തകർന്ന് വീണത്. ( 4 Storey Building Collapses In Lucknow ). മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് അറിയിച്ചിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഈ കെട്ടിടത്തിൽ 4 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. 3 പേരെ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിലുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

Story Highlights: 4 Storey Building Collapses In Lucknow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here