ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കും, സംഘർമുണ്ടാക്കേണ്ട കാര്യമില്ല: വി കെ സനോജ്

ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദി ക്വസ്റ്റ്യന്‍’ സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. സംഘർഷം ഉണ്ടാക്കുകയില്ല ലക്ഷ്യം. ജനാധിപത്യ സമൂഹമെന്ന നിലയിൽ ആശയ സംവാദത്തിന് അവകാശമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. (dyfi will screen bbc documentary all over kerala)
‘ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി അതിനകത്ത് പ്രത്യേകിച്ച് മത വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ഒന്നും തന്നെയില്ല. ഗുജറാത്തിൽ ഭരണകൂടത്തിന് നേരെ നടത്തിയിട്ടുള്ള കലാപത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾ അന്വേഷണം നടത്തുന്നു അത് ജനങ്ങൾക്ക് മുന്നിൽ പറയുന്നു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അതിൽ സംഘർമുണ്ടാക്കേണ്ട കാര്യമില്ല. സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. പ്രദര്‍ശിപ്പിക്കുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ല’- വി കെ സനോജ് പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ് എഫ് ഐയും ആഹ്വാനം ചെയ്തിരുന്നു. ജെ എന്‍ യു യൂണിവേഴ്‌സിറ്റിയിലും യൂണിയന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജെ എന്‍ യു അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: dyfi will screen bbc documentary all over kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here