2024 ൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് പ്രവാസികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട് : ഡോ. ആരതി കൃഷ്ണ

വിദേശ രാജ്യങ്ങളിലുള്ള കോൺഗ്രസ്സ് അനുഭാവികളെ ഒരു കുടക്കീഴിൽ അണിനിരത്തി കെപിസിസിയുടെ പ്രവാസി പോഷക സംഘടനയായി ശക്തമായ സംഘടനാ പ്രവർത്തനം നടത്തുന്ന ഒഐസിസി മാതൃകയിൽ സംസ്ഥാനടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിക്കുവാൻ മുൻകൈയെടുക്കുമെന്ന് എഐസിസി സെക്രട്ടറി ഡോ.ആരതി കൃഷ്ണ. ഹ്രസ്വ സന്ദർശനാർത്ഥം സൗദിയിലെ ദമ്മാമിലെത്തിയ ഡോ.ആരതി കൃഷ്ണ ദമ്മാം ഒഐസിസി നേതാക്കളുമായി സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഒ ഐ സി സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും, 2024 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുന്നതിന് പ്രവാസികൾക്ക് വലിയ തോതിലുള്ള പങ്ക് വഹിക്കാനുണ്ടെന്നും ഡോ.ആരതി കൃഷ്ണ പറഞ്ഞു.
ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഇ.കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, അസ്ലം ഫറോക്ക് എന്നിവരാണ് ഡോ.ആരതി കൃഷ്ണയെ സന്ദർശിച്ച് ചർച്ച നടത്തിയത്.
Story Highlights: expats play major role in congress returning to power
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here