Advertisement

‘റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യ’; ന്യൂസിലൻഡിനെതിരായ അവസാന ഏകദിനം ഇന്ന്

January 24, 2023
Google News 2 minutes Read

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനം ഇന്ന്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്.(india reach first in odi’s ranking)

നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

അതേസമയം ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇടംപിടിച്ച ചില താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. ബോളിംഗ് നിരയില്‍ ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ഓള്‍റൗണ്ടറായി ഷഹബാസ് അഹമ്മദും പുതുമുഖ ബാറ്റര്‍ രജത് പടിദാറും പ്ലെയിംഗ് ഇലവനിലേക്കു വന്നേക്കും.

Story Highlights: india reach first in odi’s ranking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here