എൻജിനീയർമാരും പ്രൊഡക്‌ട് മാനേജർമാരും ഉൾപ്പെടെ 800 പേരെ നിയമിക്കും: സൊമാറ്റോ സിഇഒ

മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റാ, ട്വിറ്റർ തുടങ്ങിയ ടെക് ഭീമന്മാർ വിവിധ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ, ഇന്ന് ലോകമെമ്പാടും തൊഴിൽ വിപണി വളരെ അസ്ഥിരമായി തുടരുകയാണ്. പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച ഏറ്റവും പുതിയ കമ്പനിയാണ് സ്‌പോട്ടിഫൈ. തൊഴിലാളികളുടെ 6 ശതമാനം കുറയ്ക്കാനാണ് സ്‌പോട്ടിഫൈ പദ്ധതിയിട്ടത്.
എന്നാൽ ഈ പിരിച്ചുവിടൽ നടപടിക്കിടയിൽ ആശ്വാസമാണ് സോമറ്റോ സിഇഒ ദീപീന്ദർ ഗോയൽ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത ജോലി ഒഴിവുകൾ. എഞ്ചിനീയർമാർ, പ്രൊഡക്‌ട് മാനേജർമാർ, ഗ്രോത്ത് മാനേജർമാർ തുടങ്ങി വിവിധ റോളുകളിലായി 800 ഓളം പേരെ ജോലിക്കെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സോമറ്റോ.

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ അഞ്ച് സ്ഥാനങ്ങളിലേക്കുള്ള ജോലിയുടെ ഒഴിവുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ഓഫ് സ്റ്റാഫ് മുതൽ സിഇഒ, ജനറലിസ്റ്റ്, ഗ്രോത്ത് മാനേജർ,പ്രോഡക്ട് ഓണർ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർ എന്നിങ്ങനെയാണ് തസ്തികകൾ.
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യം ഉള്ളവർ, deepinder@zomato.com എന്ന വിലാസത്തിൽ എനിക്ക് ഇമെയിൽ ചെയ്യുക – നിങ്ങളോട് പ്രതികരിക്കുന്നതിന് ഞാനും എന്റെ ടീമും തയ്യാറാണ്” എന്നാണ് ദീപീന്ദർ കുറിച്ചത്.
Story Highlights: Zomato to hire 800 people including engineers and product managers, founder posts job vacancies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here