4 മണിക്കൂറും 58 മിനിറ്റും, 30,000 ക്രിസ്റ്റലുകളിൽ തീർത്ത വസ്ത്രം; ഫാഷൻ വീക്കിൽ ശ്രദ്ധേയയായി ദോജ

പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഏറെ വ്യത്യസ്മായും ആരാധകരെ ആകർഷിക്കുന്ന തരത്തിലും വ്യത്യസ്തമായ വസ്ത്രധാരണവും ശൈലിയായിരുന്നു പലരും തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ അമേരിക്കൻ റാപ്പറും ഗായികയും ഗ്രാമി ജേതാവുമായിരുന്നു ദോജ ക്യാറ്റിൻ്റെ വസ്ത്രധാരണവുംം മേക്കപ്പുമാണ് സോഷ്യൽ മീഡിഡയയിൽ ഏറെ ചർച്ചയായത്.
മുഖവും കഴുത്തും മുതൽ അടിമുടി ചുവന്നു തിളങ്ങുന്ന രൂപം,ചുവന്ന വസ്ത്രം, ശരീരത്തിൽ മുഴുവൻ ക്രിസ്റ്റൽ ഇങ്ങനെയായിരുന്നു ദോജയുടെ വസ്ത്രധാരണം. പാരീസ് ഫാഷൻ വീക്കിലെ റാംപിലെത്തിയ ദോജായുടെ ലുക്ക് ഏറെ ശ്രദ്ധേയമാവുകയാണ്.
മുപ്പതിനായിരം ചുവന്ന സ്വരോസ്കി ക്രിസ്റ്റലുകളാണ് ദോജായുടെ ലുക്കിലുണ്ടായിരുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ പാറ്റ് 4 മണിക്കൂറും 58 മിനിറ്റും കൊണ്ടാണ് ദോജായെ ഒരുക്കിയെടുത്തത്. ദേഹം മുഴുവൻ ചുവന്ന പെയിന്റ് അടിച്ചതിനു ശേഷം ഓരോ ക്രിസ്റ്റലുകളായി പതിച്ചാണു വ്യത്യസ്ത ലുക്കിൽ ദോജായെ ഒരുക്കിയതെന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മേക്കപ്പ് വിഡിയോയും അവർ പങ്കുവച്ചു.
Story Highlights: American Rapper Doja Cat New Look in Paris Fashion Week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here