ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും; വിദ്യാർത്ഥി യുവജന സംഘടനകൾ
വിവാദ ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരുമെന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലുമാണ് പ്രദർശനം. തടയുമെന്ന് സംഘപരിവാർ സംഘടനകൾ നിലപാടെടുത്തെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇടങ്ങളിലെല്ലാം പ്രദർശനം നടന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കരുതൽ നടപടികളുമായി പൊലീസും രംഗത്തെത്തി.(bbc documentary screening will continue in kerala)
അതേസമയം വിലക്കുകൾ മറികടന്ന് ബി ബി സി ഡോക്യുമെന്ററി പ്രദര്ശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അവർത്തിക്കുന്നതിനിടെ ചർച്ചയായി അനിൽ ആന്റണിയുടെ നിലപാട്. ബിജെപിയോടുള്ള വിയോജിപ്പിനിടയിലെയും ബിബിസി നിലപാട് യോജിക്കാൻ കഴിയില്ലെന്നാണ് എ കെ ആന്റണിയുടെ മകൻ അഭിപ്രായപ്പെട്ടത്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അതേസമയം ജെഎൻയുവിൽ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറുൾപ്പെടെ നടത്തിയ അക്രമകാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി വിദ്യാർത്ഥികൾ പറഞ്ഞു.ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിന് പിന്നാലെയാണ് ജെഎൻയുവിൽ സംഘർഷമുണ്ടായത്.
ഡോക്യുമെന്ററി പ്രദർശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകരുൾപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കല്ലേറും സംഘർഷവുമുണ്ടായതോടെ എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തുകയായിരുന്നു. കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കല്ലേറിൽ പല വിദ്യാർത്ഥികൾക്കും പരുക്കേൽക്കുകയും ചെയ്തു.
കല്ലെറിഞ്ഞ എബിവിപി പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനുമുന്നിലും പ്രതിഷേധമെത്തിയതോടെ പൊലീസ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാൻ തയ്യാറായി. കല്ലെറിഞ്ഞ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ തടഞ്ഞുവച്ചെങ്കിലും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.
Story Highlights: bbc documentary screening will continue in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here