യുഎഇ-ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്
യുഎഇ -ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുളള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി. പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറവും ദുബായ് ചേംബറും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്‌കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള ചരിത്രാതീത കാലങ്ങളിലെ ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഉച്ചകോടി സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റില്‍ 700 ഓളം അധ്യാപക ഒഴിവ്; പ്രവാസികള്‍ക്കും മുന്‍ഗണന/
ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, ഈസ അല്‍ ഗുറൈര്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ഈസ അബ്ദുല്ല അല്‍ ഗുറൈര്‍, ഹിന്ദ് വെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ സന്ദീപ് സോമനി രേണുക മിത്തല്‍ എന്നിവര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളിലെ പ്രതിനിധികളും ഉച്ചകോടിയുടെ ഭാഗമാവുന്നുണ്ട്.
Story Highlights: Dubai is the venue for UAE-India Partnership Summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here