വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകമെന്ന് വനം മന്ത്രി

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സുരക്ഷയൊരുക്കുമെന്ന് അദ്ദേഹം 24നോട് പ്രതികരിച്ചു. കുടുംബത്തിന് നിയമപരമായ ആനുകൂല്യങ്ങൾ നൽകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകും. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.
വാച്ചർ കൊല്ലപ്പെട്ടതോടെ ആളുകൾ പ്രതിഷേധിച്ചു. കഴിഞ്ഞ കുറേ നാളുകളായി ഇവിടെ കാട്ടാന ആക്രമണം ശക്തമാണ്. ആക്രമണത്തിൽ വനംവകുപ്പ് നടപടിയൊന്നും എടുക്കുന്നില്ല എന്ന് ആളുകൾ കുറ്റപ്പെടുത്തി.
Story Highlights: elephant attack idukki ak saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here