Advertisement

മുറബ്ബ റിയാദ്​ അവന്യൂ മാളിലെ ലുലു ഹൈപർമാർക്കറ്റ്​ ശാഖയിൽ ‘ഇന്ത്യ ഉത്സവ്​’ ഷോപ്പിങ്​ മേള

January 25, 2023
Google News 2 minutes Read
Indian Ambassador inaugurating LuLu India Utsav in Riyadh

ഹൈപർമാർക്കറ്റുകളിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഉത്സവി’ന്​ തുടക്കമായി. 12,700 ഇന്ത്യൻ ഉൽപ്പന്നങ്ങൾ അണിനിരത്തി കൊണ്ടുള്ള റിപ്പബ്ലിക് ദിനാഘോഷ പരിപാടി സൗദി അറേബ്യയിൽ​ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ഉൽഘാടനം ചെയ്തു. മുറബ്ബ റിയാദ്​ അവന്യൂ മാളിലെ ലുലു ഹൈപർമാർക്കറ്റ്​ ശാഖയിലായിരുന്നു ‘ഇന്ത്യ ഉത്സവ്​’ ഷോപ്പിങ്​ മേള ഉദ്​ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ഇന്ത്യൻ സത്തയെ ലോകമാകെ എത്തിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ​ലുലു ഗ്രൂപ്പ്​ വഹിക്കുന്ന പങ്കിനെ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ പ്രശംസിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ, സാംസ്​കാരിക ബന്ധങ്ങ​ളുടെ പ്രോത്സാഹനത്തിന്​ ലുലു ഗ്രൂപ്പ്​ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതെല്ലാം ഇന്ത്യക്കും അതുപോലെ സൗദി അറേബ്യക്കും അഭിമാനവും ആദരവും ഉളവാക്കുന്നതാണ്​. മാത്രമല്ല ഇത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്​മളവും സൗഹൃദപരവുമായ ബന്ധത്തിന്​ അടിവരയിടുന്നതാണെന്നും അംബാസഡർ പറഞ്ഞു. സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പ്​ നിരവധി ദീർഘവീക്ഷണമുള്ള വികസന പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കുകയും ഇന്ത്യക്കാർക്കും സൗദി പൗരന്മാർക്കുമായി ധാരാളം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുകയും ചെയ്യുന്നുണ്ട്​. ലുലു സൗദി ഹൈപർമാർക്കറ്റ്​സ്​ ഡയറക്​ടർ ഷെഹീം മുഹമ്മദ്​ അംബാസഡറെ ബൊക്ക നൽകി സ്വീകരിച്ചു.

Read Also: യമൻ വെള്ളപ്പൊക്കം; വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ കൈമാറി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി, സൗദി അറേബ്യയുമായുള്ള ഇന്ത്യൻ വാണിജ്യബന്ധത്തി​െൻറ ആഘോഷവും ഇന്ത്യയുടെ ഭക്ഷ്യവിഭവങ്ങളുടെ മേളയുമായി രാജ്യത്തുടനീളമുള്ള ശാഖകളിൽ​ ലുലു ഗ്രൂപ്പ്​ സംഘടിപ്പിക്കുന്ന ഷോപ്പിങ്​ മേളയാണ്​ ‘ഇന്ത്യൻ ഉത്സവ്.​ ജനുവരി 30 വരെ തുടരുന്ന മേളയിൽ ഓരോ ശാഖയിലും 12,700 ഇന്ത്യൻ ഉൽപന്നങ്ങൾ വീതം അണിനിരത്തിയിട്ടുണ്ട്​. ഏറ്റവും പ്രചാരമുള്ള വളരെ വേഗത്തിൽ വിറ്റഴിയുന്ന വിവിധ തരം ഉൽപന്നങ്ങൾ, ലുലുവിന്റെ സ്വന്തം ലേബലിലുള്ള ഉൽപന്നങ്ങൾ, ഇന്ത്യൻ പച്ചക്കറികളും പഴവർഗങ്ങളും മറ്റ്​ ഗാർഹിക ഉൽപന്നങ്ങളും വസ്​ത്രങ്ങളും തുടങ്ങിയവയാണ്​ ഉപഭോക്താക്കൾക്കായി ലുലു ഇന്ത്യയിൽനിന്ന്​ എത്തിച്ചിരിക്കുന്നത്​.

ഈ കാലയളവിൽ എല്ലാ ഇന്ത്യൻ ഉൽപന്നങ്ങളിലും സൂപ്പർ ഡീലുകൾ ഉൾപ്പടെ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. രാജ്യത്തുടനീളമുള്ള ലുലു ഹൈപർമാർക്കറ്റുകളിലും ഓൺലൈൻ സ്​റ്റോറിലും (www.luluhypermarket.com) മൊബൈൽ ആപ്പിലും മേളയുടെ ആനുകൂല്യങ്ങളോടെ ഷോപ്പിങ്​ നടത്താമെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യ-ഗൾഫ്​ വ്യാപാര രംഗത്ത്​ മുൻനിരക്കാരായ ലുലു ഗ്രൂപ്പ്​ ഇന്റനാഷനൽ 2022ൽ 1.85 കോടി യു.എസ്​ ഡോളറിന്റെ ഇന്ത്യൻ ഉൽപന്നങ്ങൾ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചതായും ലുലു സൗദി ഹൈപർമാർക്കറ്റ്​സ്​ ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു. ഇതിൽ സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിലേക്ക്​ മാത്രമായി 5.8 കോടി ഡോളറിന്റെ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിയിട്ടുണ്ട്​. ഉൽപന്നങ്ങളുടെ വൈവിധ്യവും വൈപുല്യവും ഗുണനിലാരവുമായി ‘ഇന്ത്യ ഉത്സവി’ൽ ഉപഭോക്താക്കൾക്ക്​ ഏറ്റവും മികച്ച ഷോപ്പിങ്​ അനുഭവം സമ്മാനിക്കാൻ ലുലു ഒരുങ്ങിയെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.

Story Highlights: Indian Ambassador inaugurating LuLu India Utsav in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here