യമൻ വെള്ളപ്പൊക്കം; വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ കൈമാറി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ

യമനിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായം. അൽമഹ്റ ഗവർണറേറ്റിലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് 50 വീടുകൾ കൈമാറി. ( King Salman Humanitarian Aid and Relief Centre gives 50 houses )
ആഭ്യന്തര സംഘർഷങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്ന യെമനി ജനതയെ സഹായിക്കുന്നതിനാണ് സഹായം. റിലീഫ് സെന്റർ മാരിബ് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം 28 ടൺ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ 15 യെമൻ ഗവർണറേറ്റുകളിൽ 1.92 ലക്ഷം ആളുകൾക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.
അഫ്ഗാനിലെ കാബൂളിൽ 2,340 പേർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതായും റിലീഫ് സെന്റർ അറിയിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ സഹകരണത്തോടെ ലെബനോണിൽ കഴിയുന്ന സിറിയൻ, പലസ്തീൻ അഭയാർത്ഥികൾക്ക് ശൈത്യകാല വസ്ത്രങ്ങളുടെ വിതരണം തുടരുകയാണ്.
വിവിധ സ്റ്റോറുകളിൽ നിന്ന് ശീത പ്രതിരോധ വസ്ത്രങ്ങൾ വാങ്ങുന്നതിന് അഭയാർത്ഥികൾക്ക് 3,864 വൗച്ചറുകളും വിതരണം ചെയ്തു. സുഡാനിൽ 1,570 പേർക്ക് 11 ടൺ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതായും റിലീഫ് സെന്റർ വ്യക്തമാക്കി.
Story Highlights: King Salman Humanitarian Aid and Relief Centre gives 50 houses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here