ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ; ഐക്യദാര്‍ഢ്യ സമ്മേളനവുമായി ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി

ജനുവരി 30ന് കാശ്മീരില്‍ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തില്‍ ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടോപ്പം സംഘടിപ്പിക്കുന്ന ഭാരത് ജോഡോ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കെ പി സി സി സെക്രട്ടറി അഡ്വ. ബി.ആര്‍.എം ഷഫീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ദമ്മാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാരത് ജോഡോ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ വച്ച് 2023 – 2025 കാലയളവിലേക്ക് കെ പി സി സി നല്‍കുന്ന ഒ ഐ സി സി മെമ്പര്‍ഷിപ്പ് കാര്‍ഡുകളുടെ ഗള്‍ഫ് മേഖലയിലെ ഔദ്യോഗിക വിതരണോത്ഘാടനവും അഡ്വ. ബി ആര്‍ എം ഷഫീര്‍ നിര്‍വ്വഹിക്കും.
സമ്മേളനത്തിന് മുന്നോടിയായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി സെക്രട്ടറി ഇ.കെ സലീം അറിയിച്ചു.
Story Highlights: OICC Dammam Regional Committee solidarity to Bharat Jodo Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here