ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രം, അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്യുന്നു;വി ഡി സതീശൻ

അനിൽ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസ്താവന വ്യക്തിപരമെന്നും. പാർട്ടി നയമാണെന്നും വി ഡി സതീശൻ പറഞ്ഞു. പാർട്ടി നയം അധ്യക്ഷൻ വ്യക്തമാക്കി. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.(vd satheeshan on anil k antony resignation)
അതേസമയം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു .ഇത്ര വലിയ വിഷയം ആക്കേണ്ടിയിരുന്നില്ല.ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ച ആക്കേണ്ട കാര്യമില്ല .കോടതി പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പലർക്കും അതിൽ വിയോജിപ്പ് ഉണ്ടാകാം.പക്ഷേ കോടതി വിധി വന്ന ശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ല .മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവർണർ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണമെന്നും ഗവർണർ വ്യക്തമാക്കി.
Story Highlights: vd satheeshan on anil k antony resignation