മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി

മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിനസം രാവിലെ 11 മണിയോടെ വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം പരവൂർ സ്വദേശികളായ യുവാക്കൾ പിടിയിലായത്.
Read Also: സൗദി – യമന്‍ അതിര്‍ത്തിയില്‍ 81 കിലോ കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്ന് പിടികൂടി
മണിയൻകുളം പരവൂർ കോങ്ങാൽ സ്വദേശി ജാഫർ ഖാൻ (23), കൊല്ലം കോട്ടപ്പുറം മണിയൻകുളം റോഷൻ വീട്ടിൽ ഹമീദ് (21) എന്നിവരെയാണ് ഇരുപതിനായിരം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വെഞ്ഞാറമൂട് പ്രദേശത്ത് ചില്ലറ വ്യാപാരം നടത്തുന്നതിനു വേണ്ടി യുവാക്കൾ എത്തിയപ്പോഴാണ് എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ പ്രതികളുടെ ദേഹപരിശോധന നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്.
Story Highlights: Excise team caught two youths who came with drugs
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!