റിപ്പബ്‌ളിക് ദിനാഘോഷം നടത്താനുള്ള ഹൈക്കോടതി നിർദേശം പാലിക്കാതെ തെലങ്കാന

റിപ്പബ്‌ളിക് ദിനാഘോഷം നടത്താനുള്ള ഹൈക്കോടതി നിർദേശം പാലിക്കാതെ തെലങ്കാന സർക്കാർ. പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. ( telangana republic day celebration )
രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. എന്നാൽ ചടങ്ങിൽ മുഖ്യമന്ത്രി കെ സി ആർ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ്. കേന്ദ്രമാനദണ്ഡങ്ങളുസരിച്ച് പരേഡും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടുത്തി റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.
എന്നാൽ കൊവിഡ് കാരണം പറഞ്ഞാണ് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കിയത്
കഴിഞ്ഞ വർഷവും തെലങ്കാനയിൽ ഗവർണറും മുഖ്യമന്ത്രിയും അവരവരുടെ വസതികളിൽ വെവ്വേറെയായാണ് പതാക ഉയർത്തിയത്.
Story Highlights: telangana republic day celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here