Advertisement

യുക്രൈനിലേക്ക് കൂടുതൽ യുദ്ധ ടാങ്കുകൾ അയക്കുമെന്ന് കാനഡ

January 27, 2023
Google News 2 minutes Read

റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിലേക്ക് കൂടുതൽ യുദ്ധ ടാങ്കുകൾ അയക്കുമെന്ന് കാനഡ. നാല് ലെപ്പാർഡ് 2 യുദ്ധ ടാങ്കുകൾ നൽകുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ജർമ്മനി രൂപകൽപ്പന ചെയ്ത ടാങ്കുകൾ ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര സഖ്യകക്ഷികൾക്ക് ജർമ്മനി വീണ്ടും അനുവാദം നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

നീക്കം പ്രതീകാത്മകത മാത്രമല്ല, റഷ്യയെ പരാജയപ്പെടുത്താൻ യുക്രൈനെ സഹായിക്കുന്നതിനുള്ള അന്താരാഷ്ട്ര നീക്കത്തിന്റെ ഭാഗമാണ്. റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിൽ ഈ സംഭാവന യുക്രൈൻ സായുധ സേനയെ ഗണ്യമായി സഹായിക്കും-ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

അധിനിവേശം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ 11 മാസത്തിനിടെ യുദ്ധത്തിന്റെ സ്വഭാവം മാറിയെന്നും ആനന്ദ് അഭിപ്രായപ്പെട്ടു. വിജയം ഉറപ്പാക്കാനും പ്രദേശം വീണ്ടെടുക്കാനും യുക്രൈന് ആവശ്യമായ സൈനിക ഉപകരണങ്ങൾ തുടർന്നും നൽകേണ്ടതിന്റെ ആവശ്യകതയാണ് മാറിയത്. കാനഡയുടെ ഏറ്റവും പുതിയ സംഭാവനയുടെ ഒരു പ്രധാന ഭാഗം പാർട്‌സുകളുടെ വിതരണവും പിന്തുണാ ഉദ്യോഗസ്ഥരും പരിശീലകരും ആണെന്ന് അനിത കൂട്ടിച്ചേർത്തു.

Story Highlights: Canada Says It Will Send 4 Leopard 2 Tanks To Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here