Advertisement

വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി; നാല് വയസുകാരന്‍ മരിച്ചു

January 27, 2023
Google News 1 minute Read
four-year-old boy died in auto accident kumali

കുമളിയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി അപകടം. നാല് വയസുകാരന്‍ മരിച്ചു. പുതുപ്പറമ്പില്‍ അരുണ്‍-ആശ ദമ്പതികളുടെ മകന്‍ അര്‍ണവ് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ രാജേഷിനെ ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമളി കൊല്ലം പട്ടടയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നുപോകുകയായിരുന്നവര്‍ക്ക് നേരെ ഓട്ടോ പാഞ്ഞുകയറുകയായിരുന്നു. ഇടിച്ച ശേഷം ഓട്ടോ മറിഞ്ഞു.

Story Highlights: four-year-old boy died in auto accident kumali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here