Advertisement

ഇടുക്കി കഞ്ഞിക്കുഴിയിലെ വ്യാജമദ്യ നിർമ്മാണ യൂണിറ്റ്; എക്സൈസ് അന്വേഷണം ഊർജിതമാക്കും

January 27, 2023
Google News 1 minute Read

ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കും. കൂടുതൽ ആളുകൾക്ക് വ്യാജ മദ്യ നിർമ്മാണ യൂണിറ്റുമായി ബന്ധമുണ്ട് എന്നാണ് നിഗമനം. സംഭവത്തിൽ എക്സൈസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമ‍ർപ്പിക്കും.

വ്യാജ മദ്യ നിർമാണത്തിന്റെയും, വില്പനയുടെയും മുഖ്യസൂത്രധാരൻ കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവാണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിനും കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എക്സൈസ് അപേക്ഷ സമർപ്പിക്കും. ബിനുവിൻ്റെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യവും നിർമ്മാണ യൂണിറ്റും പിടികൂടിയത്. നിലവിൽ ബെവ്കോ ജീവനക്കാരൻ ഉൾപ്പടെ നാലുപേർ പൂപ്പാറയിൽ വ്യാജ മദ്യവുമായി പൊലീസിന്റെ പിടിയിലായ കേസിൽ ബിനു റിമാൻഡിൽ ആണ്. ബിനുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് എക്സൈസ്.

Story Highlights: idukki illicit liquor excise investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here