Advertisement

യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് പഠനം

January 27, 2023
Google News 2 minutes Read
Education played vital role in reducing state's poverty: Yogi

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് പഠനം. ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ 2023 സർവേ പ്രകാരം 39.1 ശതമാനം പേർ യോഗിയെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യഥാക്രമം 16 ശതമാനവും 7.3 ശതമാനവും വോട്ടുകൾ നേടി.

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രവർത്തനവും ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും അറിയുന്നതിനാണ് സർവേ നടത്തിയത്. യോഗിയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതി 6 ശതമാനം കുറഞ്ഞു. മമത ബാനർജിയുടെ ജനപ്രീതി ഒരു ശതമാനം കുറഞ്ഞ് 7.3 ശതമാനമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കിൽ ഭാരതീയ ജനതാ പാർട്ടി 284 സീറ്റുകളും കോൺഗ്രസിന് 68 സീറ്റുകളും മറ്റുള്ളവർ 191 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നുവെന്നും സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേരും അദ്ദേഹത്തിന്റെ പ്രകടനത്തിൽ തൃപ്തരാണെന്നും അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും അധികാരത്തിലെത്താൻ പാർട്ടിയെ സഹായിക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു.

Story Highlights: Yogi Adityanath is best chief minister; Kejriwal Mamata next in list: Survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here