സൗദിയിൽ ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടത് 1.7 ലക്ഷം നിയമ ലംഘകർ; ഇഖാമ കാലാവധി കഴിഞ്ഞവരെയും പിടികൂടി

സൗദിയിൽ ഒരു മാസത്തിനിടെ 1.7 ലക്ഷം നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിലേറെയും റസിഡന്റ് പെർമിറ്റ് കാലാവധി കഴിഞ്ഞവരും തൊഴിൽ നിയമ ലംഘകരുമാണെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്തവരെയും താമസാനുമതി രേഖയായ ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ ജോലിയിൽ ഏർപ്പെട്ടവരെയുമാണ് അറസ്റ്റ് ചെയ്തത്. ( 1.7 lakh law breakers arrested in Saudi Arabia ).
Read Also: ഇന്ത്യന്‍ എംബസി എന്നും പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിനായി; സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍
ഇഖാമ കാലാവധി കഴിഞ്ഞ നിരവധി തൊഴിലാളികളും പിടിയിലായവരിൽ ഉൾപ്പെടും. അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്ത ഇഖാമ, തൊഴിൽ നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റി.
നിയമ ലംഘകർക്ക് തൊഴിൽ, യാത്ര, താമസം എന്നിവ നൽകിയ സ്വദേശികൾ ഉൾപ്പെടെയുളളവരെയും അറസ്റ്റ് ചെയ്തു. സൗദിയിലെ 13 പ്രവിശ്യകളിലും പൊതു സുരക്ഷാ വകുപ്പും വിവിധ ഏജൻസികളും സംയുക്തമായി പരിശോധന തുടരുകയാണ്. നിയമ ലംഘകരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: 1.7 lakh law breakers arrested in Saudi Arabia