ബൈക്ക് ഇരുമ്പ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡിഗ്രി വിദ്യാർത്ഥി മരിച്ചു

ബാലരാമപുരത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷ്മി ഭവനിൽ ശ്രീകുമാർ – ശ്രീബ ദമ്പതികളുടെ മകൻ ശ്രീജിത് (21) ആണ് മരിച്ചത്. ജനുവരി 24ന് വെടിവച്ചാൻ കോവിലിൻ സമീപം രാത്രി ഒന്നര മണിയോടുകൂടിയാണ് അപകടം നടന്നത്.
Read Also: വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി; നാല് വയസുകാരന്‍ മരിച്ചു
ബൈക്ക് ഫുട്ട്പാത്തിന് സമീപത്തെ ഇരുമ്പ് തൂണിലിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ശ്രീജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണക്കാട് അമ്പലത്തറ നാഷണൽ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് മടങ്ങവെയാണ് ബൈക്ക് അപകടമുണ്ടായത്. ശ്രീലക്ഷ്മി സഹോദരിയാണ്.
Story Highlights: Degree student dies in bike accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here