ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ ഇതാണ്
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ തരത്തില്‍ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്റെയൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരം ഫോണ്‍ വലിച്ചെറിയുന്നതായി കാണിക്കുന്നത്. ഈ സംഭവത്തിന്‍രെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടന്റെ ഈ പെരുമാറ്റം വളരെ മോശമായി പോയെന്നതടക്കം കമന്റുകളുമായി നെറ്റിസണ്‍സ് രംഗത്തെത്തുകയും ചെയ്തു.
സെല്‍ഫി എടുക്കാന്‍ നിരന്തരം ശ്രമിക്കുന്നതിനിടെ അത് ഫോണില്‍ കിട്ടാതിരിക്കുകയും തുടര്‍ന്ന് രണ്‍ബീര്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയുമായിരുന്നു. എന്നാല്‍ ഈ വിഡിയോ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്. നടനെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണ്. സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇത്തരത്തിലല്ല.
Read Also: ഇത് സ്വന്തം മകളെ വിവാഹം കഴിക്കുന്ന അച്ഛന്റെ വിഡിയോ അല്ല [ 24 Fact Check]
ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി നിര്‍മിച്ച വിഡിയോ ആണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയിരിക്കുന്നത്. പരസ്യ ചിത്രം വൈറലാകുന്നതിന് വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ ഈ വിഡിയോ പുറത്തുവിട്ടത്. 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.
Story Highlights: fact check behind ranbir kapoor viral video phone throwing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here