ഇത് സ്വന്തം മകളെ വിവാഹം കഴിക്കുന്ന അച്ഛന്റെ വിഡിയോ അല്ല [ 24 Fact Check]

62 വയസ്സുള്ള സ്വന്തം പിതാവ് 17 ക്കാരിയായ തന്റെ മകളെ വിവാഹം കഴിക്കുന്നു എന്ന തരത്തിലുള്ള വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ( father marries daughter video fact check )
‘പുതിയ ഇന്ത്യയുടെ അവസ്ഥ’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് വെറും ഒമ്പത് സെക്കൻഡ് ദൈർഘ്യം മാത്രമേയുള്ളൂ.ഇരുവരും പരസ്പരം ഹാരങ്ങൾ അണിയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ഈ വിഡിയോയുടെ യഥാർത്ഥ ദൈർഘ്യം 8 മിനിറ്റ് 13 സെക്കൻഡാണ്. കരൺ കൊട്നാല എന്ന യൂട്യൂബ് ചാനലിൽ 2022 ഡിസംബർ 21-ന് വിനോദാവശ്യത്തിനായി ചിത്രീകരിച്ച വിഡിയോയുടെ ആദ്യ 9 സെക്കൻഡ് അടർത്തിയെടുത്താണ് തെറ്റായ പ്രചരണം നടത്തുന്നത്.
Story Highlights : father marries daughter video fact check
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!