Advertisement

യുഎഇയിൽ മഴയ്ക്ക് ശമനമില്ല; വിവിധയിടങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ

January 28, 2023
Google News 2 minutes Read
Heavy rain in UAE Yellow, orange alerts

യുഎഇയിൽ മഴയ്ക്ക് ശമനമില്ല. ഇന്നും പരക്കെ മഴലഭിച്ചു. ദുബായ് ഉൾപ്പെടെയുളള സ്ഥലങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസമായി രാജ്യത്ത് പരക്കെ മഴ തുടരുകയാണ്.

Read Also: യുഎഇയില്‍ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഞായറാഴ്ചകളിലും

ദുബായ് ഷാർജ അജ്മാൻ എമിറേറ്റുകളിൽ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളം കയറി. രാജ്യത്ത് വിവിധയിടങ്ങളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ജലാശയങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും അകന്ന് നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

മഴയെ തുടർന്ന് ദുബായിലെ ചില റോഡുകൾ ഇന്നും അടച്ചിട്ടു. വിവിധ സ്കൂളുകൾ ഓൺലൈൻ ക്ളാസുകളിലേക്ക് മാറി. അതേസമയം രണ്ടു ​ദിവസമായി അടച്ചിട്ടിരുന്ന ​ഗ്ളോബൽ വില്ലേജ് ഇന്ന് തുറന്നു പ്രവർത്തിച്ചു. രാജ്യത്ത് താപനിലയിലും വലിയ കുറവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. ഇന്ന് പുലർച്ചെ ദുബായിലും സമീപ തീരപ്രദേശങ്ങളിലും താപനില 14 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.

Story Highlights: Heavy rain in UAE Yellow, orange alerts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here