Advertisement

യുഎഇയില്‍ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഞായറാഴ്ചകളിലും

January 27, 2023
Google News 4 minutes Read
indian visa and passport services open for 7 days in uae

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷ ഇനി ഞായറാഴ്ചകളിലും സമര്‍പ്പിക്കാം. ഇന്ത്യന്‍ ഔട്ട്സോഴ്സിംഗ് സര്‍വീസ് പ്രൊവൈഡറായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ടിനും വിസയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കും.indian visa and passport services open for 7 days in uae

ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരി ആണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് തങ്ങളുടെ പ്രതിബദ്ധതയാണ്. ഇതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ ആഴ്ചയില്‍ മുഴുവന്‍ ദിവസവും നല്‍കാനുള്ള തീരുമാനം. അപ്പോയിന്റ്‌മെന്റോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ ഏതൊരു ഇന്ത്യന്‍ പൗരനും അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കാവുന്ന സാഹചര്യമാണ് ഒരുക്കുന്നത് എന്നും ഡോ.അമന്‍ പുരി പറഞ്ഞു.

ദുബായിലും ഷാര്‍ജയിലുമായി മൂന്ന് കേന്ദ്രങ്ങളാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിനുള്ളത്. ജനുവരി 22 മുതലാണ് ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും വിസാ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയത്. ഞായറാഴ്ചകളില്‍ തത്കാല്‍ കേസുകള്‍, അത്യാഹിത കേസുകള്‍ (ചികിത്സ, മരണം) ഒഴികെയുള്ള സേവനങ്ങള്‍ക്കായി അനുബന്ധ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷ രാവിലെ 9 മുതല്‍ 3 വരെ സമര്‍പ്പിക്കാം. https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് ഉപയോഗിച്ച് ബിഎല്‍എസില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

Read Also: സൗദിയില്‍ 30 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി; വില 75 മില്യണ്‍ ഡോളര്‍ വരെ!

യുഎഇയിലെ സാമ്പത്തിക വികസനത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇന്ത്യന്‍ തൊഴിലാളികള്‍. അവരുടെ ക്ഷേമവും വികസനവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുമെന്നും യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

Story Highlights: indian visa and passport services open for 7 days in uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here