പാലക്കാട് സ്വദേശിയായ യുവാവ് പോളണ്ടിൽ കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ

പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് മരിച്ചത്. വീട്ടുകാര്‍ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചത്. ( malayali killed in Poland One person arrested ).
പോളണ്ടിൽ ബാങ്ക് ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതൽ ഫോണിൽ ലഭ്യമായിരുന്നില്ല. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇബ്രാഹിമിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായാണ് ഇബ്രാഹിം പ്രവർത്തിച്ചിരുന്നത്.
ഷെരീഫിന്റെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. എന്നാല്‍ അറസ്റ്റിലായത് ഏത് രാജ്യക്കാരനാണെന്നോ എന്താണ് കൊലപാതകത്തിന് കാരണമെന്നോ വ്യക്തമല്ല. ഏകദേശം പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹിം കഴിഞ്ഞിരുന്നത്.
Story Highlights: malayali killed in Poland One person arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here