സനാതന ധര്‍മം അന്ധവിശ്വാസമാകുന്നത് എങ്ങനെ?; കെ.സച്ചിദാനന്ദനെതിരെ ശ്രീകുമാരന്‍ തമ്പി

ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തില്‍ കവി കെ.സച്ചിദാനന്ദന് മറുപടിയുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സനാതന ധര്‍മം അന്ധവിശ്വാസമാകുന്നത് എങ്ങനെയെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നത് സ്വയം പ്രഖ്യാപിത ആഗോള കവികളെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു.
‘മറ്റുള്ളവര്‍ ഞങ്ങളെ ബോയ്‌ക്കോട്ട് ചെയ്യുന്നത് പോലെ ഞങ്ങള്‍ക്ക് ഞങ്ങളെ ബോയ്‌ക്കോട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. സനാതന ധര്‍മം അന്ധവിശ്വാസമെന്ന് ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ അവന്‍ ശുദ്ധ വിവരദോഷിയാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുപറഞ്ഞാല്‍, അതിന് മുകളില്‍ ഒരു സോഷ്യലിസവും കമ്മ്യൂണിസവും ഇല്ല’. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Read Also: അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നം; എം.വി ഗോവിന്ദൻ
അതിനിടെ ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനിടെ പറഞ്ഞു. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവിലാണ് പങ്കെടുത്തതിലാണ് ശ്രീകുമാരന്‍ തമ്പിയുടെയും ഗവര്‍ണറുടെയും പ്രസ്താവനകള്‍.
Story Highlights: sreekumaran thampi against k satchidanandan