Advertisement

‘പേരുകൾ മാറ്റുന്നത് പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല’: കേന്ദ്രത്തിനെതിരെ മായാവതി

January 29, 2023
2 minutes Read

മോദി സർക്കാരിനെ വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രപതി ഭവന് മുന്നിലെ മുഗൾ ഗാർഡന്റെ പേര് മാറ്റിയാൽ രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോയെന്ന് മായാവതി ചോദിച്ചു. സർക്കാരിന്റെ പോരായ്മകൾ മറച്ചുപിടിക്കാനും പരാജയങ്ങൾ മറയ്ക്കാനുമുള്ള ശ്രമമായി പൊതുസമൂഹം ഇതിനെ കണക്കാക്കുമെന്നും അവർ പറഞ്ഞു.

ചിലർ ഒഴികെ രാജ്യത്ത് ബാക്കിയുള്ളവർ ഉയർന്ന പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുകയാണ്. അവരെ ശ്രദ്ധിക്കുന്നതിനുപകരം മതപരിവർത്തനം, പേരുമാറ്റം, ബഹിഷ്‌കരണം, വിദ്വേഷ പ്രസംഗങ്ങൾ എന്നിവയിലൂടെ ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുന്നത് വളരെ സങ്കടകരമാണ്. സർക്കാരിന്റെ പോരായ്മകൾ മറച്ചുപിടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും മുൻ യുപി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് ‘അമൃത് ഉദ്യാൻ’ എന്നാക്കി കേന്ദ്രം മാറ്റിയിരുന്നു. മുഗൾ ഗാർഡൻ അതിന്റെ സൗന്ദര്യത്തിന് പേരുകേട്ടതാണ്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇത് കാണാൻ എത്തുന്നത്. 138 തരം റോസാപ്പൂക്കളും 10,000-ത്തിലധികം തുലിപ് ബൾബുകളും 70 വ്യത്യസ്ത ഇനങ്ങളിലുള്ള 5,000 സീസണൽ പുഷ്പ ഇനങ്ങളും ഉണ്ട്. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദാണ് ഈ ഉദ്യാനം സാധാരണക്കാർക്കായി തുറന്ന് നൽകിയത്. പിന്നീട് എല്ലാ വർഷവും വസന്തകാലത്ത് ഉദ്യാനം തുറന്നു നൽകും.

Story Highlights: “Changing Names Won’t Solve Problems”: Mayawati On Renaming Mughal Gardens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top