Advertisement

‘ഋഷഭ് പന്തിന് പകരക്കാരനാകാൻ ആർക്കും കഴിയില്ല’; ഇയാൻ ചാപ്പൽ

January 29, 2023
Google News 2 minutes Read

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന്റെ അഭാവത്തെക്കുറിച്ച് പ്രതികരണവുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ. പന്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യൻ ടീമിൻ്റെ മുൻനിരയുടെ സമ്മർദ്ദം വർധിപ്പിക്കുമെന്നും പന്തിന് പകരക്കാരനാകാൻ ആർക്കും കഴിയില്ലെന്നും ചാപ്പൽ പറഞ്ഞു.

‘ഇന്ത്യക്ക് മുൻപിൽ നിറയെ വെല്ലുവിളികളുണ്ട്. പന്തിൻ്റെ പകരക്കാരനെ കണ്ടെത്തുക മാത്രമല്ല, പന്തിൻ്റെ അഭാവത്തിലൂടെ നഷ്ടമാകുന്ന മികച്ച റൺ റേറ്റും ഇന്ത്യക്ക് തിരിച്ചടിയാണ്. പന്തിൻ്റെ അഗ്രസീവ് ബാറ്റിങിൽ നിന്നാണ് ഇന്ത്യക്ക് ഇത് ലഭിച്ചു കൊണ്ടിരുന്നത്. ബൗളർമാരിൽ ആധിപത്യം സ്ഥാപിക്കുന്ന പന്തിൻ്റെ കഴിവിന് പകരം വെയ്ക്കാൻ ആർക്കും തന്നെ സാധിക്കില്ല’- ESPNCricinfo യ്ക്ക് നൽകിയ അഭുമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഉൾപ്പെടെയുള്ള ടോപ്പ് ഓർഡർ ബാറ്റർമാർ നഥാൻ ലിയോണിന്റെ മേൽ ആധിപത്യം സ്ഥാപിച്ചാൽ ആതിഥേയരായ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാനാകുമെന്നും ഇയാൻ ചാപ്പൽ പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് കീഴിൽ ഓസ്‌ട്രേലിയ 4-ടെസ്‌റ്റ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കും. ആദ്യ മത്സരം ഫെബ്രുവരി 9 മുതൽ ആരംഭിക്കും.

Story Highlights: Ex Australia Skipper’s Verdict On Rishabh Pant’s Absence In Test Series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here