കോഴിക്കോടിന്റെ നെഞ്ചിൽ മഞ്ഞായി പെയ്യാൻ എത്തുന്നു ഗൗരി ലക്ഷ്മി

‘ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം..’ ഈ ഒരൊറ്റ ഗാനം മതി ഗൗരി ലക്ഷ്മിയെ മലയാളികൾക്ക് ഓർക്കാൻ. ഗായികയായും, സിംഗീത സംവിധായകയായുമെല്ലാം മലയാളത്തിൽ ഒന്നനവധി പാട്ടുകൾ സമ്മാനിച്ച ഗൗരി, തകർപ്പൻ പ്രകടനത്തിനായി കോഴിക്കോട്ടേക്ക് എത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ‘dB night’ എന്ന സംഗീത നിശയിൽ ഗൗരിയും പങ്കാളിയാവുകയാണ്. ( gowry lekshmi db night by flowers )
ഫ്ളവേഴ്സ് ഒരുക്കുന്ന മ്യൂസിക്കൽ ഷോ ഫെബ്രുവരി 9നാണ് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്നത്. സംഗീത നിശയിൽ മലയാളികളുടെ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ എത്തും.
മലയാളികൾ നെഞ്ചിലേറ്റിയ ‘തൈകൂടം ബ്രിഡ്ജ്’ ഷോയുടെ പ്രധാന ആകർഷണമാണ്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരുകൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് തൈകൂടം ബ്രിഡ്ജ് എന്ന ബാൻഡ്. കേരളത്തിൽ വളരെയധികം ജനപ്രീതിയുടെ 2013 മുതൽ നിലനിൽക്കുന്ന തൈകൂടം ബ്രിഡ്ജ് കോഴിക്കോടിന്റെ മണ്ണിലേക്ക് എത്തുമ്പോൾ സംഗീതപ്രേമികൾക്ക് പകരുന്ന ആവേശം ചെറുതല്ല.
വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10.30 വരെ നീളും. വൈകീട്ട് 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
Story Highlights: gowry lekshmi db night by flowers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here