കശ്മീരിൽ മരിച്ച സൈനികൻ കെ ടി നുഫൈലിന്റെ പൊതുദർശനം; സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു

ശ്വാസതടസത്തെ തുടർന്ന് കാശ്മീരിൽ മരിച്ച സൈനികൻ കെ ടി നുഫൈലിന്റെ പൊതുദർശനം തുടങ്ങി. മലപ്പുറം കുനിയിൽ കൊടുമങ്ങാട്ടെ മൈതാനത്താണ് മൃതദേഹം എത്തിച്ചത്. ഇരിപ്പാക്കുളം ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുക.(k t nufail soldier dies at ladak)
ഔദ്യോഗിക ബഹുമതിക്കോടെയാണ് പൊതുദർശനം നടക്കുന്നത്. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മലപ്പുറം വിമാനത്തവാളത്തിൽ വച്ച് ജില്ലാ കളക്ടർ ഭൗതീക ശരീരം ഏറ്റുവാങ്ങിയത്.
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് നാട്ടിൽ നിന്നു മടങ്ങിയതായിരുന്നു നുഫൈൽ. ആർമി പോസ്റ്റൽ സർവീസിലെ ശിപായിയായി ജോലി ചെയ്‌തു വരികെയായിരുന്നു. 8 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടു വർഷമായി കശ്മീരിലാണ്. ഡിസംബർ അവസാനം നാട്ടിലെത്തിയിരുന്നു.
ഈ മാസം 2ന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22ന് ആണ് മടങ്ങിയത്.കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. വ്യാഴം രാവിലെ 10.30നു പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു.
രാത്രി ഒൻപതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരിച്ചു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണു കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.
Story Highlights: k t nufail soldier dies at ladak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here