എറിഞ്ഞുവീഴ്ത്തി ഇന്ത്യ; ന്യൂസീലൻഡിനെതിരെ വിജയലക്ഷ്യം 100 റൺസ്

ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 99 റൺസ് നേടി. മിച്ചൽ സാൻ്റ്നർ (20 നോട്ടൗട്ട്) ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. ശിവം മവി ഒഴികെ ഇന്ത്യക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ന്യൂസീലൻഡിൻ്റെ ഏറ്റവും ചെറിയ ടി-20 സ്കോർ ആണ് ഇത്.
പവർപ്ലേയിൽ തന്നെ ചഹാൽ അടക്കം സ്പിന്നർമാരെ ഉപയോഗിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രം ഫലിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഫിൻ അലനെ (11) ചഹാലും ഡെവൊൺ കോൺവേയെ (11) വാഷിംഗ്ടൺ സുന്ദറും ഗ്ലെൻ ഫിലിപ്സിനെ (5) ദീപക് ഹൂഡയും ഡാരിൽ മിച്ചലിനെ (8) കുൽദീപ് യാദവും മടക്കിയപ്പോൾ മാർക് ചാപ്മാൻ (14) റണ്ണൗട്ടായി. മൈക്കൽ ബ്രേസ്‌വെലിനെ (14) ഹാർദിക് പാണ്ഡ്യ മടക്കി അയച്ചു. ഇഷ് സോധിയെ (1)യും ലോക്കി ഫെർഗൂസനെയും (0) അർഷ്ദീപ് സിംഗ് പുറത്താക്കി. മിച്ചൽ സാൻ്റ്നർ (20) പുറത്താവാതെ നിന്നു.
Story Highlights: newzealand score india 2nd t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here