Advertisement

‘ബിബിസി പരമ്പര, അദാനി ഗ്രൂപ്പിനെതിരെ ശക്തമായ വാദങ്ങൾ ഉന്നയിക്കണം’; പാർട്ടി എംപിമാരോട് സ്റ്റാലിൻ

January 29, 2023
Google News 2 minutes Read

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ പാർട്ടിയുടെ ലോക്‌സഭ, രാജ്യസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിബിസി ഡോക്യുമെന്ററിയെയും അദാനി ഗ്രൂപ്പിനെയും കുറിച്ച് ശക്തമായ വാദങ്ങൾ ഉന്നയിക്കാൻ അദ്ദേഹം എംപിമാർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ 2023-24 സാമ്പത്തിക റിപ്പോർട്ടും രാഷ്ട്രപതിയുടെ പ്രസംഗവും ചർച്ച ചെയ്തു.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെയും അദാനി ഗ്രൂപ്പ് ഉൾപ്പെട്ട അഴിമതിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടിനെയും കുറിച്ച് അംഗങ്ങൾ ശക്തമായ വാദങ്ങൾ ഉന്നയിക്കണമെന്ന് പാർലമെന്റിൽ ഉന്നയിക്കേണ്ട സംവാദങ്ങൾ ചർച്ച ചെയ്യവേ മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന ഉപരാഷ്ട്രപതി ഉൾപ്പെടെയുള്ള ചിലരുടെ അഭിപ്രായങ്ങൾക്കെതിരെ എതിർപ്പ് രേഖപ്പെടുത്തണം.

നീറ്റ് വിരുദ്ധ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി തേടുക, തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം, മധുരയിൽ എയിംസ് നിർമ്മിക്കുക, സേതുസമുദ്രം പദ്ധതിക്ക് അനുമതി നൽകുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ ഡിഎംകെ എംപിമാരോട് അദ്ദേഹം നിർദ്ദേശം നൽകി.

Story Highlights: ‘Place strong arguments over BBC series, Adani group’: CM Stalin to party MPs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here