11 വർഷത്തെ പ്രണയം; ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ കടൽ കടന്നെത്തി സ്വീഡിഷ് വനിത

പ്രണയത്തിന് അതിർവരമ്പുകളില്ല. ഏത് കടലും താണ്ടി പങ്കാളിയെ തേടി അവരെത്തും. അത്തരമൊരു സംഭവമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. ദീർഘനാളായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ച് ഒരു സ്വീഡിഷ് പെൺകൊടി കടൽ താണ്ടി എത്തിയിരിക്കുകയാണ്. ( Swedish Woman Flies To India To Marry Facebook Friend In UP )
ഉത്തർ പ്രദേശ് ഇതാഹിലെ പവൻ കുമാറാണ് വരൻ. 2012 ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റൻ ലീബർട്ടും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് മൊട്ടിട്ട സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പതിനൊന്ന് വർഷത്തെ പ്രണയം ഒടുവിൽ പൂവണിഞ്ഞു. ഇതാഹിൽ ഹൈന്ദവ ആചാരപ്രകാരം ക്രിസ്റ്റൻ വരണമാല്യം ചാർത്തി.
വിദേശ വനിതയെ മകൻ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലായിരുന്നുവെന്ന് പവന്റെ കുടുംബം പറയുന്നു. മക്കളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമിരിക്കുന്നതെന്നും അതുകൊണ്ട് തങ്ങൾ സന്തുഷ്ടരാണെന്നും കുടുംബം പറയുന്നു. ബി.ടെക്ക് ബിരുദധാരിയായ പവൻ നിലവിൽ എഞ്ചിനിയിറായി ജോലി നോക്കുകയാണ്.
Story Highlights: Swedish Woman Flies To India To Marry Facebook Friend In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here