അണ്ടർ 19 വനിതാ ലോകകപ്പ്; ഫൈനലിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്

അണ്ടർ 19 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ശക്തമായ സംഘത്തെയാണ് അണിനിരത്തിയിരിക്കുന്നത്. സെമിഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെയും ഇംഗ്ലണ്ട് ഓസ്ട്രേലിയയെയുമാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ജയം ആധികാരികമായിരുന്നെങ്കിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതിവിജയിക്കുകയായിരുന്നു.
ടീമുകൾ
ഇന്ത്യ : Shafali Verma, Shweta Sehrawat, Soumya Tiwari, Gongadi Trisha, Richa Ghosh, Hrishita Basu, Titas Sadhu, Mannat Kashyap, Archana Devi, Parshavi Chopra, Sonam Yadav
ഇംഗ്ലണ്ട് : Grace Scrivens, Liberty Heap, Niamh Fiona Holland, Seren Smale, Ryana Macdonald Gay, Charis Pavely, Alexa Stonehouse, Sophia Smale, Josie Groves, Ellie Anderson, Hannah Baker
Story Highlights: u19 womens world cup england batting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here