ആറു മാസത്തിനിടെ രണ്ട് ഹോണ്ട ആക്ടീവ സ്കൂട്ടറുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ

ആറു മാസത്തിനിടെ രണ്ട് ഹോണ്ട ആക്ടീവ സ്കൂട്ടറുകൾ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. നരുവാമൂട് അമ്മാനിമേലെ പുത്തൻവീട്ടിൽ രഞ്ചിത്ത് (24) ആണ് പിടിയിലായത്. ബാലരാമപുരം ഹൗസിംഗ് ബോർഡ് ജംഗ്ഷന് സമീപത്തുനിന്ന് ആറുമാസം മുമ്പ് ഹോണ്ട ആക്ടീവ മോഷ്ടിച്ച കേസിലും കഴിഞ്ഞ 25ന് ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്ന് മറ്റൊരു ഹോണ്ട ആക്ടീവ മോഷ്ടിച്ച കേസിലുമാണ് ഇയാൾ പിടിയിലായത്.
Read Also: പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വിവാഹിതനായ ഫുഡ് ഡെലിവറി ബോയ് പിടിയിൽ
ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ നിന്ന് മോഷ്ടിച്ച വാഹനം ഒരുപാടുനാൾ ഉപയോഗിച്ചതിന് ശേഷമാണ് കഴിഞ്ഞദിവസം പുതിയ വാഹനം മോഷ്ടിച്ചത്. വാഹനഉടമ പരാതി നൽകിയതിനെ തുടർന്നു സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
Story Highlights: youth arrested for stealing two Honda Activa scooters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here