‘മോനെ നീ ഈ കാണുന്ന ലോകമല്ല ഇത്’; പഴയ ചിന്താഗതിയുമായി നടക്കുന്നവർ പുതിയ കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ ഒറ്റപ്പെട്ട് പോകുമെന്ന് അഭയ ഹിരൺമയി

അഭയാ ഹിരൺമയിയുടെ പാട്ട് പോലെ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വലിയ ആരാധകരാണ് ഉള്ളത്. എന്നാൽ ചിലരെങ്കിലും മോശം കമന്റുമായി എത്താറുണ്ട്. അത്തരക്കാർ പുതിയ കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോകുമെന്ന് ഓർമിപ്പിക്കുകയാണ് അഭയ ഹിരൺമയി ( abhaya hiranmayi ). ട്വന്റിഫോറിന്റെ ‘ഹാപ്പി ടു മീറ്റ് യൂ’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അഭയയുടെ പരാമർശം. ( 24 happy to meet you )
‘ചില വസ്ത്രം ധരിക്കുമ്പോൾ നമ്മുടെയൊക്കെ മുത്തച്ഛന്മാർ ചോദിക്കും, നീ ന്തെ് വേഷമാണ് ഇട്ടിരിക്കുന്നതെന്ന്. അവരെ തിരുത്താൻ നമുക്ക് സാധിക്കില്ല. ഒരു 25 വയസുകാരനാണ് ഇങ്ങനെ കമന്റ് ചെയ്യുന്നതെങ്കിൽ, അതെന്റെ വീട്ടിലെ സഹോദരനാണെങ്കിൽ അവനെ എനിക്ക് പറഞ്ഞ് മനസിലാക്കാം. മോനെ നീ ഈ കാണുന്ന ലോകമല്ല ഇത്. കുറച്ച് കൂടി മാറി. വേറെ ഒരാളെ കണ്ട്രോൾ ചെയ്യാൻ നിനക്ക് അവകാശമില്ല. അവരുടെ ആഗ്രഹങ്ങൾ നിന്നിൽ നിന്ന് വ്യത്യസ്തമാണ്. നീ ഇടുന്ന കുർത്തയെ കുറിച്ച് ഞാൻ ചോദ്യം ചെയ്യുന്നില്ല. അപ്പോൾ എന്റെ കാര്യങ്ങളിലും നീ ചോദ്യം ചെയ്യാതിരിക്കുകയാണെങ്കിൽ വളരെ ഭംഗിയായി മുന്നോട്ട് പോകാമെന്ന് വളരെ കൃത്യമായി പറഞ്ഞ് മനസിലാക്കാം. അത് അവന് മനസിലായില്ലെങ്കിൽ അവൻ ഒറ്റപ്പെട്ട് പോകും’- അഭയ ഹിരൺമയി പറയുന്നു.
അഭിനയിക്കാൻ ആരെങ്കിലും വിളിച്ചാൽ തീർച്ചയായും പോകുമെന്ന് അഭയാ ഹിരൺമയി ട്വന്റിഫോറിനോട് പറഞ്ഞു. ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങളോട് ഒരിക്കലും നോ പറയുന്ന വ്യക്തിയല്ല താനെന്നും, അതുകൊണ്ട് തന്നെ അഭിനയിക്കാൻ വിളിച്ചാൽ തീർച്ചയായും പോകുമെന്ന് അഭയ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: abhaya hiranmayi 24 happy to meet you
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here