Advertisement

600 ഡോളർ വിലയുള്ള പെയിൻ്റിംഗിൽ പക്ഷി കാഷ്ഠിച്ചു; ലേലത്തിൽ വിറ്റുപോയത് 3 മില്ല്യൺ ഡോളറിന്

January 30, 2023
Google News 1 minute Read

വെറും 600 ഡോളർ വിലയ്ക്ക് വാങ്ങിയ ചിത്രത്തിൽ പക്ഷി കാഷ്ഠിച്ചപ്പോൾ ആ ചിത്രത്തിനു ലഭിച്ചത് 3 മില്ല്യൺ ഡോളൾ. ലോക പ്രശസ്ത ചിത്രകാരൻ സർ ആന്തണി വാൻ ഡൈക്കിൻ്റെ ചിത്രത്തിനാണ് വമ്പൻ തുക ലഭിച്ചത്.

17ആം നൂറ്റാണ്ടിലാണ് ഈ പെയിൻ്റിംഗ് വരക്കപ്പെട്ടത്. അന്ന് 600 ഡോളറായിരുന്നു ഈ ചിത്രത്തിൻ്റെ വില. പിന്നീട് ഈ പെയിൻ്റിംഗ് ന്യൂയോർക്കിലെ കിൻഡർഹുക്കിലെ ഒരു ഫാമിൽ ഉപേക്ഷിപ്പെട്ടു. പക്ഷിക്കാഷ്ഠം കൊണ്ട് ആകെ വൃത്തികേടായ നിലയിലാണ് ചിത്രം തിരികെലഭിച്ചത്. തുടർന്നായിരുന്നു ലേലം. 1615നും 1618നുമിടയിൽ വരക്കപ്പെട്ടതാണ് ചിത്രമെന്ന് കരുതപ്പെടുന്നു.

Story Highlights: Bird poop painting auctioned $3 million

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here