‘പത്താൻ വന്‍വിജയം’ വീടിന് മുന്നിലെത്തിയ ആരാധകർക്കൊപ്പം ആഘോഷിച്ച് ഷാരുഖ് ഖാൻ

പത്താൻ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു. (shah rukh khan celebrates pathaan success)
പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താൻ. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളി മുന്നേറുകയാണ് പത്താൻ. വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പത്താൻ സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താൻ 200 കോടി രൂപ നേടിയത്.
ഇത് വരെ 212 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രമായി നേടിയത്. ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. 100 കോടി രൂപയ്ക്ക് മുകളിലുള്ള തുകക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്‌സ് വാങ്ങിയത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Story Highlights: shah rukh khan celebrates pathaan success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here