പുലി ഭീതി ഒഴിയാതെ നാട്; കണ്ണൂരിൽ പുലി സാന്നിധ്യം
January 30, 2023
2 minutes Read
കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.(tiger attack in kannur)
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
ഇന്നലെ ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ പുലിയെ നേരിൽ കണ്ടതായി യാത്രക്കാർ. വഞ്ഞേരി സ്വദേശികളായ സുഭാഷ്, ജിജേഷ് എന്നിവരാണു പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി കാവുംപടി – വഞ്ഞേരി റോഡിൽ ഇരുചക്ര വാഹനത്തിൽ വരുമ്പോൾ പുലി റോഡ് കുറുകെ കടന്നു പോകുന്നതു കണ്ടുവെന്നാണു മൊഴി. സ്ഥലത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ ക്യാമറ സ്ഥാപിച്ചു.
Story Highlights: tiger attack in kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement