Advertisement

ജാർഖണ്ഡിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 14 പേർ മരിച്ചു

January 31, 2023
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ധൻബാദിലെ ജോറാഫടക് ഏരിയയിലെ ആശിർവാദ് ടവറിൽ വൈകുന്നേരം 6 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ ആളിപ്പടരുന്നതിനാൽ എത്രപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

Story Highlights: 14 dead as massive fire engulfs building in Jharkhand’s Dhanbad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement