മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക; വേദിയിൽ തിളങ്ങി ‘മാൾട്ടി’

മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
കളിയും ചിരിയും കുസൃതിയുമായി മാൾട്ടി വേദിയിലും സദസിലുമുള്ളവരുടെ മനസുകൾ കീഴടക്കി.
ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഇപ്പോൾ ആദ്യമായി മാൾട്ടിയുടെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിക് ജൊനാസിന്റെ അതേ മുഖസാദൃശ്യമാണ് മകള്‍ക്കെന്ന് ആരാധകർ കുറിക്കുന്നു.
ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.

‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്.

2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
Story Highlights: Priyanka Chopra finally shows Malti’s face
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here