ഒന്നാം സമ്മാനം 2.5 കോടി രൂപ രണ്ട് പേർക്ക് ! ഭാഗ്യം പരീക്ഷിക്കാം പഞ്ചാബ് ബമ്പർ ലോട്ടറിയിൽ

രണ്ട് ഒന്നാം സമ്മാനമുള്ള ഭാഗ്യക്കുറി. അതാണ് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ മഹാശിവരാത്രി ബമ്പർ ലോട്ടറി. 2.50 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് പത്ത് ലക്ഷം രൂപ വീതവും, മൂന്നാം സമ്മാനം 20 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും. ( punjab state lottery mahashivratri bumper )
കേരളത്തിലുള്ളവർക്ക് എടുക്കാമോ ?
മറ്റ് പഞ്ചാബ് ലോട്ടറികൾ പോലെ, മഹാശിവരാത്രി ബമ്പർ ലോട്ടറിയും ഇന്ത്യയിലെ ഏതൊരു പൗരനും എടുക്കാവുന്നതാണ്. പഞ്ചാബിലെ ഔട്ട്‌ലെറ്റിൽ നിന്നോ അംഗീകൃത ഏജൻസികളുടെ ഓൺലൈൻ വഴിയോ ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാം. 500 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില. 90 രൂപ പോസ്റ്റൽ ചാർജ് കൂടി നൽകിയാൽ, ടിക്കറ്റ് സ്പീഡ് പോസ്റ്റായി കൈയിൽ ലഭിക്കും. എന്നാൽ മൂന്നോ അതിലധികമോ ലോട്ടറി എടുത്താൽ പോസ്റ്റൽ ചാർജുകൾ നൽകേണ്ടതില്ല.
സമ്മാനം ഇങ്ങനെ
2.50 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് പത്ത് ലക്ഷം രൂപ വീതവും, മൂന്നാം സമ്മാനം 20 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും.
നാലാം സമ്മാനം 9000 രൂപ വീതം 600 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം 600 പേർക്ക് 6000 രൂപയും ആറാം സമ്മാനം 1200 പേർക്ക് 2,500 രൂപ വീതവും ലഭിക്കും.
ഫലം
ഫെബ്രുവരി 18നാണ് ബമ്പർ ഫലപ്രഖ്യാപനം. http://www.punjabstatelotteries.gov.in/Static/LotteryResult എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം.
Story Highlights: punjab state lottery mahashivratri bumper