വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു. 93 വയസായിരുന്നു. ആലപ്പുഴ പാനൂരിൽ ഉള്ള വസതിയിൽ വച്ച് വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം ആറിന് പാനൂർ വരവ്കാട് ജുമാ മസ്ജിദിൽ നടക്കും.
മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. വൈലിത്തറ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1924ലാണ് ജനനം. വൈലിത്തറ മുഹമ്മദ് മുസ്ലിയാരാണ് പിതാവ്.
Story Highlights: Vailithara Muhammed Kunju Moulavi passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here