‘ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി നാട്ടുകാർ’; എന്റെ കുട്ടികൾക്ക് ആരുമില്ല, ഇത് രണ്ടാം ജന്മം; ഒരുപാട് സന്തോഷമെന്ന് അമ്പിളി

കോട്ടയം ചിങ്ങവനത്ത് കെഎസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂൾ ബസ് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. തലയിൽ ചെറിയ പരുക്കുണ്ട്. തനിക്ക് കിട്ടിയ രണ്ടാം ജന്മത്തിൽ ഒരുപാട് സന്തോഷമെന്ന് അമ്പിളി ട്വന്റിഫോറിനോട് പറഞ്ഞു.(women trapped hair under bus tyre gets narrow escape)
”സ്കൂൾ ബസിലെ കുട്ടികളെ റോഡ് ക്രോസ് ചെയ്യിപ്പിച്ചിട്ട് തിരികെ വരികെയായിരുന്നു. പെട്ടന്നാണ് ഒരു കെഎസ് ആർ ടി സി ബസ് സൂപ്പർ ഫാസ്റ്റ് പാഞ്ഞ് വന്ന് തോളിൽ ഇടിച്ച് വണ്ടിക്കടിയില്ലേക്ക് തെറിച്ച് വീണത്. അപ്പോഴും ബോധമുണ്ടായിരുന്നു എന്നാലും പേടിച്ചു.
Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?
ടയറിന്റെ പിൻവശം മുടിയിലേക്ക് കയറിനിക്കുവായിരിന്നു. അങ്ങനെ മുടി മുറിച്ച് നാട്ടുരാണ് രക്ഷപ്പെടുത്തിയത്. എന്റെ പിള്ളേർക്ക് ആരുമില്ല അമ്മയുടെ ശക്തിയാണ് രക്ഷപ്പെടുത്തിയത്. ഇത് പുനർജന്മമാണ് എന്ന് തന്നെ പറയാം”- അമ്പിളി ട്വന്റി ഫോറിനോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാവുന്നത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല.
Story Highlights: women trapped hair under bus tyre gets narrow escape