സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?

സ്വർണം ഒരു നിക്ഷേപമായി കാണുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ സ്വർണം വാങ്ങുന്നതിന് അതിന്റേതാണ് ദോഷവശങ്ങളുമുണ്ട്. ഒന്ന് കൊടുക്കുന്ന പണത്തിന് മുഴുവനായി സ്വർണം ലഭിക്കില്ല എന്നതാണ്. ഒരു ഗ്രാമിന് 5000 ലേറെയാണ് നിലവിലെ സ്വർണ വില. സ്വർണാഭരണം വാങ്ങുമ്പോഴുള്ള പണിക്കൂലിയെല്ലാം കണക്കാക്കി ഒരു ഗ്രാം തികച്ചും വാങ്ങുന്ന വ്യക്തിക്ക് കിട്ടില്ല. മാത്രമല്ല സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും. വീട്ടിൽ സൂക്ഷിക്കാൻ സുരക്ഷാപ്രശ്‌നമുള്ളവർ ബാങ്ക് ലോക്കറിന്റെ സഹായം തേടണം. ഇങ്ങനെ നീളുന്നു പ്രശ്‌നങ്ങളുടെ പട്ടിക. ( what is gold etf )
എന്നാൽ ഇതൊന്നുമില്ലാതെ സ്വർണം വാങ്ങാൻ സാധിക്കുമെങ്കിലോ ? സ്വർണത്തിൽ നിക്ഷേപിക്കാൻ താത്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപമാണ് ഗോൾഡ് ഇടിഎഫുകൾ. ഏത് പ്രതികൂല സാഹചര്യത്തിലും സ്വർണ വില ഒരു പരിധി വിട്ട് താഴെ പോകില്ല എന്നതുകൊണ്ട് തന്നെ നിക്ഷേപിക്കാൻ പറ്റിയ പദ്ധതിയാണ് ഗോൾഡ് ഇടിഎഫ്.
എന്താണ് ഗോൾഡ് ഇടിഎഫ് ?
ചെറുകിട നിക്ഷേപം ലക്ഷ്യം വയ്ക്കുന്നവർക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഒന്നാണ് ഗോൾഡ് ഇടിഎഫ്. ഭൗതിക സ്വർണത്തിന് അനുസൃതമായ ഡീമെറ്റീരിയലൈസ്ഡ് രൂപമാണ് ഗോൾഡ് ഇടിഎഫുകൾ.
ഇത്തരത്തിൽ വാങ്ങുന്ന സ്വർണം സംശുദ്ധമായിരിക്കും. ഇലക്ട്രോണിക് രൂപത്തിലായതുകൊണ്ട് തന്നെ സൂക്ഷിക്കേണ്ട ബുദ്ധിമുട്ടും ഉപഭോക്താവിന് വരുന്നില്ല. യഥാർത്ഥത്തിൽ സ്വർണം വാങ്ങുന്നതിനേക്കാൾ കുറഞ്ഞ പണത്തിനാണ് ഗോൾഡ് ഇടിഎഫിൽ സ്വർണം ലഭിക്കുക.
Read Also: ഇരട്ടി റിട്ടേൺ നേടാം, ഒപ്പം നികുതി ഇളവും ! ഈ നിക്ഷേപങ്ങൾ അറിഞ്ഞിരിക്കണം
എങ്ങനെ ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാം ?
ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാനായി ഒരു ഡീമാറ്റ് അക്കൗണ്ട് വേണം. ഓൺലൈനായി തന്നെ ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ സാധിക്കും. ഡീമാറ്റ് അക്കൗണ്ടിനായി പാൻ കാർഡ്, തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ് എന്നിവ വേണം.
ഇരട്ടി ലാഭം എങ്ങനെ നേടാം ?
നിങ്ങൾ കടയിൽ പോയി സ്വർണാഭരണം വാങ്ങിയെന്ന് കരുതുക. 8-20 ശതമാനം വരെ പണിക്കൂലിയും ജിഎസ്ടിയും മറ്റ് ചെലവും ചേർത്താൽ ഒരു ഗ്രാം സ്വർണത്തിന് 6,370 രൂപ നൽകണം.
എന്നാൽ ഗോൾഡ് ഇടിഫിൽ പണിക്കൂലി, ജിഎസ്ടി എന്നിവ വേണ്ടതില്ല. എക്‌സ്‌ചേഞ്ച് ചാർജായ 15 രൂപയും ബ്രോക്കറേജ് ചാർജായ 50 രൂപയുമാണ് വരുന്നത്. അതുകൊണ്ട് തന്നെ 5,500 ഓളം രൂപ നൽകിയാൽ മതി.
ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപ ചെലവിട്ട് കടയിൽ പോയി സ്വർണം വാങ്ങിയാൽ 87 ഗ്രാം സ്വർണവും, ഗോൾഡ് ഇടിഎഫ് ആണെങ്കിൽ 112 ഗ്രാം സ്വർണവുമാണ് ലഭിക്കുന്നത്. അടുത്ത 5-6 വർഷത്തിന് ശേഷം സ്വർണ വില 6,500 രൂപ വരെ എത്തും. ഈ സമയക്ക് കടയിൽ നിന്ന് വാങ്ങിയ 85 ഗ്രാം സ്വർണം നിങ്ങൾ വിൽക്കാൻ നോക്കുമ്പോൾ 5,52,500 രൂപയാണ് ലഭിക്കുക. വെറും 52,500 രൂപയാണ് ലാഭം. എന്നാൽ ഗോൾഡ് ഇടിഎഫായ 112 ഗ്രാം വിൽക്കുമ്പോൾ 7,28,000 രൂപ ലഭിക്കും. 2.28 ലക്ഷം രൂപ ലാഭമായി ലഭിക്കുന്നു.
Story Highlights: what is gold etf