ധനികരുടെ ഫോബ്‌സ് പട്ടിക; അദാനിയെ പിന്തള്ളി അംബാനി

ധനികരുടെ ഫോബ്‌സ് പട്ടികയിൽ മുകേഷ് അംബാനി ഗൗതം അദാനിയേക്കാൾ മുന്നിൽ. മുകേഷ് അംബാനി അൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.(adani loses richest indian tag to ambani)
50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 ബില്യണ്‍ ഡോളറും.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഡിസംബര്‍ 13ന് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി. 2023 ഫെബ്രുവരിയിലെത്തിയതോടെ 84 ബില്യണ്‍ ഡോളറിലേയ്ക്ക് ഇടിയുകയും ചെയ്തു.
Story Highlights: adani loses richest indian tag to ambani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here