കേസിന് പിന്നിൽ വ്യക്തിവൈരാഗ്യം; ആരോപണങ്ങൾ തള്ളി സൈബി

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി അഡ്വ. സൈബി ജോസ്. കേസിനു പിന്നിൽ വ്യക്തിവൈരാഗ്യമാണ്. പരാതി നൽകിയത് അഭിഭാഷകരാണ്. കക്ഷികൾ പരാതിനൽകിയിട്ടില്ലെന്നും സൈബി 24നോട് പ്രതികരിച്ചു. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. സൈബി ജോസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സൈബി ജോസിൻ്റെ പ്രതികരണം.
ഒരു സിസ്റ്റത്തെ തന്നെ ആക്രമിക്കുകയാണ്. താൻ അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ തുടങ്ങിയ വേട്ടയാടൽ ആണിത്. ഗൂഢാലോചനയ്ക്ക് പിന്നിൽ വീടിനടുത്ത് താമസിക്കുന്നയാളാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സൈബി ജോസ് പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ സൈബിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും.
Story Highlights: adv saiby jose response twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here