സംവിധായകൻ ആറ്റ്‌ലി അച്ഛനായി
സംവിധായകൻ ആറ്റ്‌ലി അച്ഛനായി. ഇന്നലെയാണ് ആറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആറ്റ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ( atlee priya blessed with baby boy )
ആറ്റ്‌ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആൺകുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു’- ആറ്റ്‌ലി കുറിച്ചു.
പോസ്റ്റിട്ട് ഉടൻ തന്നെ അനുമോദനവുമായി തമിഴ് താരങ്ങൾ രംഗത്ത് വന്നു. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വൻ താരനിര തന്നെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Story Highlights: atlee priya blessed with baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here